അന്നു പെയ്‌ത ആ മഴയില്‍

അന്നാണ് നമ്മള്‍ തമ്മില്‍ ആദ്യമായി കണ്ടു മുട്ടിയത്.

കൊടും മഴയില്‍ tuition കഴിഞ്ഞ് വന്ന് കുതിര്‍ന്നു നിന്നിരുന്ന എന്നെ അദ്ദേഹം കൌതുകത്തോടെ നോകി നിന്നു. അമ്മ വാതില്‍ തുറന്നപ്പോള്‍ ആദ്യം ഞാനും പിനീട് അദ്ദേഹവും പിറക്കെ അച്ഛനും അകത്തേക് കയറി. അച്ഛന്‍ പറഞ്ഞത് അനുസരിച്ച് ഞാന്‍‍ ഒരു തോര്‍ത്ത് കൊണ്ട് വന്ന് അദേഹത്തിന് കൊടുത്തു. അന്ന് ആ ദിവസം ഞങ്ങള്‍ക്ക് രണ്ടു പേര്ക്കും അറിയില്ലായിരുന്നു ആ കണ്ടുമുട്ടല്‍ വരും നാളുകള്‍ക്കുള്ളില്‍ ഒരു വലിയ സൗഹൃദം ആയി തിരുമെന്നു. സൗഹൃദം മാത്രം അല്ല, അതിലുമപ്പുറം എന്തോ ഒന്നിന്റെ തുടക്കമായിരുന്നു അത്.

സൗഹൃദം മൂത്ത് ഞങ്ങള്‍ രണ്ടു പിരിയാനാവാത്ത ഇണ കിളികള്‍ ആയി മാറി.

ഒരേ ഒരു ആശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ; എല്ലാം മാതാപിതാക്കളുടെ അറിവോടും സമ്മതതോട് കൂടിയും ആയിരുന്നു. സ്നേഹത്തിന്റെ ഇടവഴികളിലൂടെയും ഇടനാഴിയിലൂടെയും ഞങ്ങള്‍ കൈകോര്‍ത്ത് സഞ്ചരിച്ചു.

അദ്ധേഹം വിളിച്ചാല്‍ എതു പാതിരാത്രിയിലും കൊടും മഴയിലും ഞാന്‍‍ ഈ പ്രപഞ്ഞ്ഹത്തിന്റെ ഏത് കോണിലെക്കും പോകുമായിരുന്നു. അത്രകധിക്കം സ്നേഹിച്ചിരുന്നു ഞങ്ങള്‍ രണ്ടു പേരും. വീട്ടുകാര്ക്കും കൂട്ടുകാര്ക്കും എല്ലാം അറിയാവുന്ന ഒരു പരസ്യ ബന്ധം.

മീനമാസത്തിലെ മകം നക്ഷത്രം: ഞ്ഹങ്ങളുടെ വിവാഹം നടകേണ്ട ദിവസം. ഈ ഇണ കിളികള്‍ ഒന്നാവാന്‍‍ ഇന്നിയും വെറും അഞ്ചു മാസം.

ജീവിതത്തിന്റെ ഏറ്റവും നല്ല നാളുകള്‍ ആയിരുന്നു അവ. സന്തോഷവും ആഹ്ലാദവും കൂടി നൃത്തം ആടുക്കയായിരുന്നു.

ഞ്ഹങ്ങളുടെ സന്തോഷത്തിന് ആരുടെയോ കണ്ണ് തട്ടി. മണല്‍തരികള്‍ കൈക്കുമ്പിളില്‍ നിന്നും വഴുതി വീഴുന്ന പോലെ ഞ്ഹങ്ങളുടെ ബന്ധവും ചിന്നിച്ചിതറി പോയി.

ഈ കഥയിലെ വില്ലന്‍: ഒരു ഊമ കത്ത്. എന്നെ കുറിച്ച് അപവാദം പുലമ്പി കൊണ്ടുള്ള ഒരു കത്ത് അദ്ധേഹത്തിന്റെ അച്ഛനും, ഒന്ന് എന്റെ അമ്മയ്ക്കും ലഭിച്ചു. ഞ്ഹങ്ങളെ 6-7 വര്ഷം കൊണ്ട് അറിയാവുന്ന മാതാപിതാക്കള്‍ പോലും ഞ്ഹങ്ങളെ വിശ്വസിച്ചില്ല.

അന്നും മഴ പെയുനുണ്ടായിരുന്നു.

അന്നു പെയ്‌ത ആ മഴയില്‍ ഒലിച്ചു പോയത് ബന്ധങ്ങളില്‍ നിന്നും എന്റെ സ്നേഹവും വിശ്വാസവും ആണ്. ആ സംഭവത്തിനു ശേഷം ഒരാളെയും സ്നേഹിക്കാനോ വിശ്വസിക്കാനോ എന്നിക്കു കഴിഞ്ഞില്ല.

slipping-hands

ഇന്ന് ഞാന്‍ മറ്റൊരുവന്റെ ഭാര്യ ആണ്. ഒരു ഭാര്യയുടെ എല്ലാ കടമകളും നിറവെറുന്നുവേങ്ങില്ലും ഞാന്‍ പറയുന്നു ഞാന്‍ എന്നെ തന്നെ വെറുക്കുന്നു എന്ന്. കാരണം മറ്റൊന്നുമല്ല, ഈ കണ്ട വര്‍ഷങ്ങളായി ഒരു തരത്തിലും ഉള്ള യാതൊരു ഇടപഴക്കലും ഇല്ലാഞ്ഞിട്ടും,  ഞാന്‍ ഉള്ളിന്റെ ഉള്ളില്‍ ഇന്നും എന്നും അദേഹത്തെ മാത്രമാണ് സ്നേഹിചിട്ടുള്ളത്.

പക്ഷെ എന്നും ദീപം കൊളുത്തുമ്പോള്‍ ഞാന്‍ ഒന്നേ പ്രാര്‍ത്ഥിക്കാറുള്ളു…അദേഹം എന്നെ മറന്ന്, എന്നെ വെറുത്, സകുടുംബം സുഖവും സന്തോഷവും സമൃദ്ധിയോടും കൂടി ജീവിക്കണം എന്ന്.

അങ്ങു ദൂരെ ഇരുന്ന് അദേഹവും ഇതു പോലെ പ്രാര്‍ഥിക്കുന്നുണ്ടാവും എന്ന് എന്റെ മനസ്സ്‌ പറയുന്നു.

ഒരു തീരാദുഖം പോലെ മഴ അന്നും ഇന്നും എന്നും പെയ്തുകൊണ്ടേയിരുന്നു.

couple-hands-love-quotes

Advertisements

11 Replies to “അന്നു പെയ്‌ത ആ മഴയില്‍”

      1. പിന്നല്ലാതെ! അത് പിന്നെ പറയാനുണ്ടോ? 😀 ഇയ്യ് തകര്‍ത്തൂട്ട. 🙂

        രാഹുല്‍

This space thrives on your comments. Bring it on!

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s